Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragedy

Kollam

പു​റ്റിം​ഗ​ല്‍ വെ​ട്ടി​ക്കെ​ട്ട് ദു​ര​ന്തം: അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് അ​ശ്ര​ദ്ധ​യെ​ന്നു സാ​ക്ഷി​മൊ​ഴി

കൊ​ല്ലം: അ​ശ്ര​ദ്ധ​യോ​ടെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​താ​ണ് പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് സാ​ക്ഷി മൊ​ഴി. ദു​ര​ന്ത​ത്തി​ല്‍ കാ​ലി​ന് പ​രി​ക്കേ​റ്റ പി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ലാ​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

ക​മ്പം പെ​ട്ടെ​ന്ന് തീ​ര്‍​ക്ക​ണ​മെ​ന്ന ആ​നൗ​ണ്‍​സ്‌​മെ​ന്റ് താ​ന്‍ കെ​ട്ടി​രു​ന്നു. സ​ഹോ​ദ​രീ​പു​ത്ര​നെ അ​ന്വേ​ഷി​ച്ചാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. വെ​ട്ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ ഇ​ട​ത് കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റെ​ന്ന് ലാ​ല്‍ മൊ​ഴി ന​ല്‍​കി. അ​മി​ട്ടി​ല്‍​നി​ന്നു തീ​പ്പൊ​രി ക​മ്പ​പ്പു​ര​യി​ല്‍ വീ​ണ​താ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് കാ​ഴ്ച​ശ​ക്തി പൂ​ര്‍​ണ​മാ​യും തി​രി​ച്ചു​കി​ട്ടി​യി​ട്ടി​ല്ലാ​ത്ത വൈ​ശാ​ഖ് മൊ​ഴി ന​ല്‍​കി.  ക​മ്പം പെ​ട്ടെ​ന്ന് പൊ​ട്ടി​ക്ക​ണ​മെ​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റ് കേ​ട്ടി​രു​ന്നു​വെ​ന്നും വൈ​ശാ​ഖും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

കേ​സി​ലെ 35 മു​ത​ല്‍ 45 വ​രെ സാ​ക്ഷി​ക​ളെ അ​ടു​ത്ത​മാ​സം മൂന്നിനും 46 ​മു​ത​ല്‍ 55 വ​രെ സാ​ക്ഷി​ക​ളെ 5നും ​വി​സ്ത​രി​ക്കും. കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി ലി​ന്‍​ഡ​ണ്‍, എ.​കെ. മ​നോ​ജ്, സി.​എ​സ്. സു​നി​ല്‍, ല​ത എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി. ​ശു​ഭ​ദേ​വ​നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Latest News

Corehub Up